നാട്ടിന്‍പുറത്ത് വളര്‍ന്നിരുന്ന നമ്മുടെ പാവം വഴുതനങ്ങയും മുഖം മിനുക്കുന്നു...
ഇനി അതിന്റെ വിത്ത് അമേരിക്കന്‍ കമ്പനിയില്‍ നിന്ന്
കാശ് കൊടുത്തു വാങ്ങണം.
മോസാന്ടോ കമ്പനി ആണ് വിത്തുകള്‍ മുളപ്പിച്ചത്.
എന്തൊക്കെ കാണണം അല്ലെ?
കീട ബാധ കൊണ്ട് പൊറുതിമുട്ടിയ ദരിദ്ര വഴുതനങ്ങ കര്‍ഷകരെ സഹായിക്കാന്‍ അമേരിക്കന്‍ കമ്പനി മുന്നിട്ടിറങ്ങി. അതും മൂന്നാം ലോക രാജ്യങ്ങളെ രക്ഷപെടുത്താന്‍, ഭകഷ്യ ലഭ്യതയില്‍ സമ്പന്നരാക്കാന്‍ അമേരിക്കന്‍ കമ്പനിക്കു എന്തൊരു ആത്മര്ര്ധത അല്ലെ? ഇങ്ങു കിടക്കുന്ന ഈ പട്ടിണി പാവങ്ങളെ ദാരിദ്ര്യം ഒപ്പാന്‍ എന്തൊരു ഉത്സാഹം....
കേന്ദ്രത്തിനും അവരുടെ സന്മനസ്സിന് മുന്പില് തലകുനിക്കാതിരിക്കാന്‍ വയ്യായിരുന്നു. അങ്ങനെ അവരും അനുവാദം കൊടുത്തു. നമ്മുടെ പാവം ജനങ്ങളല്ലേ വല്ലോം കഴിച്ചു ജീവിച്ചു പൊക്കോട്ടെ...
അങ്ങനെ അനുവാദം കൊടുത്തു കഴിഞ്ഞപ്പോള്‍ ദേ വരുന്നു അടുത്ത പ്രശ്നം... M S Swaminathanന്റെ രൂപത്തില്‍! ഹരിത വിപ്ലവത്തിന്റെ നായകന് Bt വഴുതനങ്ങയെ നഖശിഖാന്തം എതിര്‍ത്തു. ഹരിത വിപ്ലവം തന്നെ പരാജയമായെന്നു അദ്ദേഹം സമ്മതിക്കുന്നു. അതിന്റെ ഇടയ്ക്കാണ് Bt വഴുതനങ്ങയുടെ പ്രശ്നവും.
നാടന്‍ വഴുതനങ്ങയില്‍ ജനിതക മാറ്റം വരുത്തിയാണ് Bt വഴുതനങ്ങ ഉണ്ടാക്കുന്നത്.
ഉല്‍പ്പന്നത്തിന്റെ ഗുണമെന്മയെപ്പറ്റി ഇതുവരെ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. അലെര്‍ജി ഉണ്ടാക്കാനുള്ള സാധ്യതയും ഉണ്ട്. മനുഷ്യ ശരീരത്തില്‍ ഇത് എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.
എന്നാല്‍ GM Crops വിപണിയില്‍ എത്തുമ്പോള്‍ എത്ര വിലക്കു കിട്ടുമെന്ന് കണ്ടറിയണം.
കീടനാശിനികളുടെ ഉപയോഗം ഇപ്പോള്‍ പല കീടങ്ങളെയും സ്പര്‍ശിക്കുന്നില്ല. അവ അതിനോട് resistant ആയി. ഇതുപോലെ GM Crops നോടും അവ resistant ആവില്ലേ?
മോസാന്ടോ കമ്പനി എന്തിനു വേണ്ടിയാണു ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്? എന്തായാലും ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി അല്ല. പിന്നെയോ?
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ 2 ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു. The Seed Bill and the National Biotechnology Regulatory Authority Bill. വിപണി ലഭ്യതയിലൂടെ കാര്‍ഷിക വ്യാവസായിക രംഗത്ത് agri-MNCകള്‍ക്ക് വ്യക്തമായ സ്വാധീനം ഉണ്ടാവും. അതനവര്‍ ലകഷ്യമിടുന്നതും.
US വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്ടോന് കഴിഞ്ഞ ജൂലൈയില്‍ Indian Agricultural Research Institute സന്ദര്‍ശിച്ചു നടത്തിയ പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടിവരും. ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയില്‍ നയപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അന്നവര്‍ പറഞ്ഞിരുന്നു.
പിന്നെ എന്തിനു വേണ്ടിയാണു ഈ മൂന്നാം ലോക രാജ്യങ്ങളിലേക്ക് ഇതയയ്ക്കുന്നത്?
ചോദ്യങ്ങള്‍ വളരെയധികം പക്ഷെ ഉത്തരം പറയേണ്ടവര്‍ മിണ്ടാതിരിക്കുന്നു. ഇനി അങ്ങനെ എന്തൊക്കെ കാണാനിരിക്കുന്നു? എല്ലാം കണ്ടു ഒന്നും പ്രതികരിക്കാത്തവര്‍ ആയി നമ്മളും ഇരിക്കുന്നു.
