Sunday, October 4, 2009

ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. പ്രതീക്ഷകള്‍ക്ക് ഒരു മിന്നാമിനുങ്ങിന്റെ ആയുസ്സ് പോലും ഇല്ല.

Thursday, October 1, 2009

നിലാവിനെ കൂട്ടുപിടിച്ചു
മൂടിപ്പുതച്ചുരങ്ങുക എന്‍ കാമിനി
എന്‍റെ മനസ്സിലുള്ള
നിന്‍റെ ചിത്രത്തില്‍
തുരുതുരാ ചുംബനം നല്കി
ഞാന്‍ മടുത്തു!!!!!
ആദ്യമായി നിന്നെ കണ്ടതാ
മാഞ്ചുവട്ടില്‍ വിശപ്പടക്കി
നിന്നപ്പോള്‍
ഒന്നു നോക്കുവാന്‍ കൂട്ടാക്കാതെ
നീ മണികിലുക്കി നടന്നകന്നു
നിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാന്‍
ഞാനോടി മുന്നിലെത്തി
പക്ഷെ,
കയറു പൊട്ടിചോടി വന്ന എന്നെ
തല്ലിതിരിച്ചുകൊണ്ടുപോകുന്ന
കൊച്ചമ്മയെക്കണ്ട്
നീ ആര്‍ത്തു ചിരിച്ചു
നന്ദി...........എന്‍റെ പൊന്നെ
നീയെന്നെ ശ്രദ്ധിച്ചുവല്ലോ...........

ഏകാന്തതയുടെ
മടുപ്പിക്കുന്ന യാമങ്ങളില്‍
ഒരിക്കല്‍ക്കൂടി
നിന്നെ കാണുവാന്‍
ഞാന്‍ ആഗ്രഹിച്ചു........
നിന്‍റെ ശബ്ദം
എന്നിലുളവാക്കുന്ന മാറ്റങ്ങള്‍ക്കു
ഞാന്‍ കാത്തിരുന്നു.
വരുമെന്ന് പറഞ്ഞതല്ലേ..........
ഒന്നു കണ്ടാല്‍ മതിയെനിക്ക്
വരന്‍ പറ്റില്ലെന്ന്
എനിക്കെത്ര പറഞ്ഞാലും
മനസിലാവുന്നില്ല
മര്ബിലിട്ട കുഴിമാടത്തിനു മുന്നില്‍
പൂക്കളുമായി നില്‍ക്കുമ്പോള്‍ പോലും..............