Monday, April 20, 2015

ആഗോളവത്ക്കരണം, സാമ്പത്തിക മാന്ദ്യം, മാധ്യമ സിണ്ടിക്കറ്റ്‌- ഇതൊക്കെയുള്ള ലോകത്ത് ഈ ഞാനും കുറെ കാര്യങ്ങള്‍ പറയാന്‍ പോകുന്നു. കേള്‍ക്കേണ്ടവര്‍ കേട്ടാല്‍ മതി. ഞാനും ഇവിടെ ഉണ്ടെന്നു മനസിലാക്കാന്‍, എനിക്കുണ് കുറെ കാര്യങ്ങള്‍ പറയാന്‍......... ഞാന്‍  ഇവിടെയുണ്ട്....

Wednesday, April 13, 2011

ചില തിരഞ്ഞെടുപ്പ് ചിന്തകള്‍!!!

മാര്‍ച്ചില്‍ തുടങ്ങിയ ആരവം. ഏപ്രില്‍ 13 നു താല്‍ക്കാലികമായി അവസാനിച്ചു. ഇനി മെയ്‌ 13 വരെ തത്കാലം എല്ലാ പാര്‍ട്ടിക്കാര്‍ക്കും ശുഭ പ്രതീക്ഷ ഉണ്ടാകും... അതുവരെ ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാകും. ഹും.... ഇനി അത് കുടി മലയാളികള്‍ കാണണമെന്ന് വിചാരിച്ചാണോ election commission  വോട്ട് എന്നുന്നതിനു ഒരു മാസം മുന്‍പേ election നടത്തിയത്.

അതേസമയം തലസ്ഥാന മണ്ഡലത്തില്‍ ഇന്ന് പോളിംഗ് കുറവായിരുന്നു. അടുപ്പിച്ചു അവധി കിട്ടിയതില്‍ സന്തോഷിച്ചു എല്ലാരും നേരത്തെ സ്ഥലം കാലയാക്കി. അല്ലേല്ലും ഈ ഉദ്യോഗസ്ഥ ദുഷ് പ്രഭുക്കള്‍ക്ക് ആര് ഭരിച്ചാലും കുഴപ്പം ഉണ്ടാവില്ല. അവരുടെ സ്വഭാവം മാറാന്‍ പോകുന്നില്ലല്ലോ? ആര് ഭരിച്ചാലും നമുക്കും കിട്ടണം പണം....സത്യസന്ധമായി ജോലി ചെയ്യുന്ന ഒരു വിഭാഗത്തെ ഒഴിച്ച് നിര്‍ത്തിയാണ് ഈ കാര്യങ്ങള്‍ ഇവിടെ പ്രസ്താവിക്കുന്നത്..

മൂന്നു ദിവസം അടുപ്പിച്ചു അവധി കിട്ടിയപ്പോള്‍ പലരും കുടുംബത്തോടെ തലസ്ഥാനത്ത് നിന്ന് മുങ്ങി. bureaucatകള്‍ക്ക് ജനാധിപത്യ സംവിധാനത്തോടുള്ള എതിര്‍പ്പാണോ ഈ പ്രവണതയില്‍ നിന്ന് മനസിലാക്കേണ്ടത്? ഓരോ വര്‍ഷവും പോളിംഗ് ശതമാനം ഉയരുന്നുണ്ടെങ്കിലും ഇത്തരത്തില്‍ പോളിംഗ് കുരയുനതിനെ ആരും ഗൗരവമായി കാണാറില്ല. 

ജനാധിപത്യം, പണധിപത്യമാണ് പലര്‍ക്കും പണം കൊണ്ടുള്ള ഈ കളികള്‍ election commission എത്രയൊക്കെ ശ്രമിച്ചിട്ടും തടയാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടികള്‍ എല്ലാ സ്ഥനാര്തികള്‍ക്കും 10 - 15 ലക്ഷത്തിനടുത്ത് നല്‍കും.ബാക്കി സ്ഥാനാര്‍ഥി തന്നെ കണ്ടെത്തണം.... അതോടെ നാട്ടിലെ business കാര്‍ക്ക് കിടക്ക പൊരുതി ഇല്ലാതാകും, പിരിവുമായി എല്ലാ സ്ഥാനര്തികളും മുടങ്ങാതെ ഇവരുടെ സന്ദര്‍ശകരും. കൈ അയച്ചു സഹായിക്കുന്നവരും സ്ഥാനര്തിയെ കാണുമ്പോള്‍ മുങ്ങുന്നവരും ഉണ്ട്. പക്ഷെ, സ്ഥാനര്തിയുടെ എന്തിനും പോന്ന പ്രവര്‍ത്തകര്‍ തോറ്റു പിന്മാറില്ല. പിന്നെയും പിന്നെയും അയാളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അവസാനം അയാള്‍ കൊടുക്കാന്‍ ബാധ്യസ്തനാകും. എന്നാല്‍ ചോദിക്കുന്ന കാശില്‍ കൂടുതല്‍ കൊടുത്തു സ്ഥാനര്തിയോടു ഔദാര്യം കട്ടുന്നവരും ഉണ്ട്‌. എങ്കില്‍ ഉറപ്പാണ് ജയിച്ചു കഴിഞ്ഞാല്‍ എന്തേലും സഹായം വഴിവിട്ടു ചെയ്യേണ്ടി വരും. 

ഇതിനു ബ്ലാക്ക്‌ മണി എന്നോ വൈറ്റ് മണി എന്നോ വ്യത്യാസം ഇല്ല. എന്തായാലും പണമല്ലേ അത് ബ്ലാക്ക്‌ ആണേല്‍ എന്നാ, വൈറ്റ് ആണേല്‍ എന്നാ. ആവശ്യത്തിനു കിട്ടിയാല്‍ പോരെ....

Saturday, April 2, 2011

ആവേശ തേരിലേറി ഇന്ത്യ

ആവേശം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണിത്. ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യക്ക് പറ്റിയ സമയം. സ്വന്തം മണ്ണില്‍, തങ്ങള്‍ക്കു വേണ്ടി ആര്‍പ്പിടുന്ന അനേകായിരങ്ങള്‍ക്ക് മുന്നില്‍ ധോണിക്കും കൂട്ടര്‍ക്കും കപ്പു നേടാന്‍ കഴിയുമോ?

ഇന്ന് മുംബൈയിലെ വാങ്കടെ സ്റ്റേഡിയത്തില്‍ കിരീടം ചൂടുന്നയാല്‍ നടന്നു കയറുനത് ചരിത്രതിലേക്കാന്. വിക്കെറ്റ് കീപ്പര്‍ നായകന്‍ ആദ്യമായാണ് ലോകകപ്പില്‍ കിരീടം നേടുന്നത്. ഇന്ത്യക്ക് ഇന്ന് കിരീടം നേടിയേ മതിയാകു. സച്ചിന് വേണ്ടി, നിമിഷങ്ങളെണ്ണി കാത്തിരിക്കുന്ന 121 കോടി ജനങ്ങള്‍ക്ക്‌ വേണ്ടി.... 



Wednesday, March 30, 2011

ഇന്ത്യ കളി ജയിക്കുമോ?


ഇന്ത്യക്ക് ടോസ്. ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ കളി ജയിക്കുമോ?
ജയിച്ചില്ലേല്‍ പിന്നെ ധോണിക്കും കൂട്ടര്‍ക്കും കിടന്നുറങ്ങാന്‍ പറ്റുമോ?
ഉറങ്ങിയില്ലേല്ലേല്‍ ഐ പി എല്‍ കളിയ്ക്കാന്‍ പറ്റുമോ?
കളിയ്ക്കാന്‍ പറ്റിയില്ലേല്‍ ആരാധകര്‍ സമ്മതിക്കുമോ?
ആരാധകര്‍ സമ്മതിചില്ലേല്‍ ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റുമോ?
പറയു.....

ഇന്ത്യ കളി ജയിക്കുമോ?


Tuesday, March 29, 2011

കാറ്റ് വീശുന്ന കരകള്‍

സ്വേച്ചധിപത്യത്തിന്റെ കരങ്ങള്‍ക്ക് എത്ര കാലം ജനങ്ങളെ അടക്കിഭരിക്കാന്‍ കഴിയും? ജനാധിപത്യത്തിന്റെ അവകാശങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക്‌ ഒഴിഞ്ഞു നില്ക്കാന്‍ കഴിയും? ഇതിന്റെ ഉദാഹരണങ്ങളാണ് ടുനിസ്യയും ഈജിപ്തും ചൂണ്ടിക്കാണിക്കുന്നത്. അടുത്തത് ആരെന്ന ചോദ്യം ലോകം ചോദിച്ചു തുടങ്ങിയിരിക്കുന്നു. ലിബിയയുടെ മുഅമ്മാര്‍ ഗദ്ധാഫിക്കാന് സാധ്യത കൂടുതല്‍ കല്പ്പിക്കപ്പെട്ടിരിക്കുന്നത്. ബഹ്‌റൈന്‍, ലിബിയ, യെമെന്‍, മൊറോക്കോ, അള്‍ജീരിയ, ജോര്‍ദാന്‍, സൌദി അറേബ്യ, ഉഗാണ്ട, കുവൈറ്റ്‌, ഇറാന്‍, ഇറാഖ്, മൌറിത്താനിയ, സുഡാന്‍, ഒമാന്‍, സിറിയ, ജിബൌടി, സൊമാലിയ...രാജ്യങ്ങളുടെ പട്ടിക നീളുകയാണ്.

സാധ്യത ആര്‍ക്കു തന്നെ ആയാലും വലിയൊരു മാറ്റമാണ് പശ്ചിമേഷ്യന്‍ അറബ് രാജ്യങ്ങളില്‍ കണ്ടുവരുന്നത്‌. വര്‍ഷങ്ങളായി കൈഅടക്കി പിടിച്ചിരുന്ന അധികാരം വിട്ടു കൊടുക്കേണ്ടി വരുന്ന അവസ്ഥ ച്ഫ്ക്ട്ക് രാഷ്ട്രതലവന്മാരിലും ഭീതി ഉണര്‍ത്തി കഴിഞ്ഞു. അതിന്റെ അലയൊലികള്‍ ഇങ്ങു ചൈന വരെ വന്നെത്തി. വാര്‍ത്ത മാധ്യമങ്ങളുടെ നിരോധനം, internet sensorship തുടങ്ങിയവയിലുടെ പ്രക്ഷോഭത്തിന്റെ കൊടും കാറ്റ് തങ്ങളുടെ രാജ്യങ്ങളില്‍ ഏതാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ഇവര്‍. തൊഴില്‍ ഇല്ലായ്മ, ഭകഷ്യ സാധനങ്ങളുടെ വിലക്കയറ്റം, അഴിമതി, ദരിദ്രമായ ജീവിത നിലവാരം, തുടങ്ങിയവയിലുടെയാണ് ഈ രാജ്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്ഷം ഡിസംബര്‍ 18 നു ആണ് ടുനിസ്യയില്‍ പ്രക്ഷോഭം തുടങ്ങിയത്. മുഹമ്മദ്‌ ബൌഅസിസി എന്നാ തെരുവ് കച്ചവടക്കാരന്റെ ആത്മഹത്യയിലുടെ അതിനു ഊര്‍ജം ലഭിച്ചു. കുടുംബത്തോടൊപ്പം പ്രസിഡന്റ്‌ സൈന്‍ എല്‍ അബ്ദീന്‍ ബിന്‍ അലി രാജ്യം വിട്ടു. തുടര്‍ന്ന് ഈജിപ്ത്. ജനരോഷതിനെതിരെ ആദ്യമൊക്കെ പിടിച്ചു നിന്നെങ്കിലും ഹുസ്നി മുബാരകും പരാജയം സമ്മതിച്ചു. അധികാരം ജനങ്ങള്‍ക്ക്‌ വിട്ടു നല്‍കി. പക്ഷെ രാജ്യം വിട്ടോടിയില്ല.

ഇതേസമയം, പ്രക്ഷോഭകരെ കൂട്ടത്തോടെ വധിക്കാന്‍ ഒരുങ്ങുകയാണ് ഗദ്ദാഫിയും കൂട്ടരും. ടുനിസ്യയിലും ഈജിപ്തിലും എന്ന പോലെ ലിബിയയിലും പ്രക്ഷോഭം പോട്ടിപ്പുരപ്പെട്ടതില്‍ ആരും അത്ഭുതപ്പെടുന്നില്ല ഇങ്ങനെ സംഭവിക്കുമെന്ന് തന്നെ പ്രവചിക്കപെട്ടിരുന്നു. എന്നാല്‍ ലിബിയയില്‍ പ്രകടമാകുന്നത് മറ്റു രണ്ടു രാജ്യങ്ങളിലും കണ്ടിട്ടില്ലാതത്ര രൂക്ഷമായ വിധത്തിലുള്ള രോഷപ്രകടനമാണ്. കേണല്‍ ഗദ്ദാഫി എത്രമാത്രം വേരുക്കപ്പെട്ടവനാണ് എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 



To Read More Visit >
www.manoramaonline.com/advt/specials/Protests-In-Arab-Countries/index.htm

Wednesday, February 3, 2010

പാവം വഴുതനങ്ങ!!!!!!!!

നാട്ടിന്‍പുറത്ത് വളര്‍ന്നിരുന്ന നമ്മുടെ പാവം 
വഴുതനങ്ങയും മുഖം മിനുക്കുന്നു...
ഇനി അതിന്‍റെ വിത്ത് അമേരിക്കന്‍ കമ്പനിയില്‍ നിന്ന് 
കാശ്  കൊടുത്തു വാങ്ങണം. 
മോസാന്ടോ കമ്പനി ആണ് വിത്തുകള്‍ മുളപ്പിച്ചത്.  
എന്തൊക്കെ കാണണം അല്ലെ? 


കീട ബാധ കൊണ്ട് പൊറുതിമുട്ടിയ ദരിദ്ര വഴുതനങ്ങ കര്‍ഷകരെ സഹായിക്കാന്‍ അമേരിക്കന്‍ കമ്പനി മുന്നിട്ടിറങ്ങി. അതും മൂന്നാം ലോക രാജ്യങ്ങളെ രക്ഷപെടുത്താന്‍, ഭകഷ്യ ലഭ്യതയില്‍  സമ്പന്നരാക്കാന്‍   അമേരിക്കന്‍ കമ്പനിക്കു എന്തൊരു ആത്മര്ര്ധത അല്ലെ? ഇങ്ങു കിടക്കുന്ന ഈ പട്ടിണി പാവങ്ങളെ ദാരിദ്ര്യം ഒപ്പാന്‍ എന്തൊരു ഉത്സാഹം.... 


കേന്ദ്രത്തിനും അവരുടെ സന്മനസ്സിന് മുന്‍പില്‍ തലകുനിക്കാതിരിക്കാന്‍ വയ്യായിരുന്നു. അങ്ങനെ അവരും അനുവാദം കൊടുത്തു. നമ്മുടെ പാവം ജനങ്ങളല്ലേ വല്ലോം കഴിച്ചു ജീവിച്ചു പൊക്കോട്ടെ...
അങ്ങനെ അനുവാദം കൊടുത്തു കഴിഞ്ഞപ്പോള്‍ ദേ വരുന്നു അടുത്ത പ്രശ്നം... M S Swaminathanന്‍റെ രൂപത്തില്‍! ഹരിത വിപ്ലവത്തിന്‍റെ നായകന്‍ Bt വഴുതനങ്ങയെ നഖശിഖാന്തം എതിര്‍ത്തു. ഹരിത വിപ്ലവം തന്നെ പരാജയമായെന്നു അദ്ദേഹം സമ്മതിക്കുന്നു. അതിന്‍റെ ഇടയ്ക്കാണ് Bt വഴുതനങ്ങയുടെ പ്രശ്നവും. 
നാടന്‍ വഴുതനങ്ങയില്‍ ജനിതക മാറ്റം വരുത്തിയാണ് Bt വഴുതനങ്ങ ഉണ്ടാക്കുന്നത്‌. 
ഉല്‍പ്പന്നത്തിന്റെ ഗുണമെന്മയെപ്പറ്റി ഇതുവരെ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. അലെര്‍ജി ഉണ്ടാക്കാനുള്ള സാധ്യതയും ഉണ്ട്. മനുഷ്യ ശരീരത്തില്‍ ഇത് എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.
എന്നാല്‍ GM Crops വിപണിയില്‍ എത്തുമ്പോള്‍ എത്ര വിലക്കു കിട്ടുമെന്ന് കണ്ടറിയണം. 
കീടനാശിനികളുടെ ഉപയോഗം ഇപ്പോള്‍ പല കീടങ്ങളെയും സ്പര്‍ശിക്കുന്നില്ല. അവ അതിനോട് resistant ആയി. ഇതുപോലെ GM Crops നോടും അവ resistant ആവില്ലേ?
മോസാന്ടോ കമ്പനി എന്തിനു വേണ്ടിയാണു ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്? എന്തായാലും ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി അല്ല. പിന്നെയോ?
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍  2 ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു. The Seed Bill and the National Biotechnology Regulatory Authority Bill. വിപണി ലഭ്യതയിലൂടെ കാര്‍ഷിക വ്യാവസായിക രംഗത്ത് agri-MNCകള്‍ക്ക് വ്യക്തമായ സ്വാധീനം ഉണ്ടാവും. അതനവര്‍ ലകഷ്യമിടുന്നതും. 
US വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്ടോന്‍ കഴിഞ്ഞ ജൂലൈയില്‍  Indian Agricultural Research Institute  സന്ദര്‍ശിച്ചു നടത്തിയ പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടിവരും. ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയില്‍ നയപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അന്നവര്‍ പറഞ്ഞിരുന്നു. 
പിന്നെ എന്തിനു വേണ്ടിയാണു ഈ മൂന്നാം ലോക രാജ്യങ്ങളിലേക്ക് ഇതയയ്ക്കുന്നത്?
ചോദ്യങ്ങള്‍ വളരെയധികം പക്ഷെ ഉത്തരം പറയേണ്ടവര്‍ മിണ്ടാതിരിക്കുന്നു. ഇനി അങ്ങനെ എന്തൊക്കെ കാണാനിരിക്കുന്നു? എല്ലാം കണ്ടു ഒന്നും പ്രതികരിക്കാത്തവര്‍ ആയി നമ്മളും ഇരിക്കുന്നു.



Tuesday, December 1, 2009

ജന്മദിനം


ഇന്നെന്‍റെ പ്രീതിയുടെ ജന്മദിനം!!!!!
അവളോട്‌ ഒരു ജന്മദിന ആശംസ പറഞ്ഞിട്ട് 5 വര്‍ഷമാകുന്നു.
അവള്‍ക്കു എന്നും നന്മ ഉണ്ടാവട്ടെ.....