ഏകാന്തതയുടെ
മടുപ്പിക്കുന്ന യാമങ്ങളില്‍
ഒരിക്കല്‍ക്കൂടി
നിന്നെ കാണുവാന്‍
ഞാന്‍ ആഗ്രഹിച്ചു........
നിന്‍റെ ശബ്ദം
എന്നിലുളവാക്കുന്ന മാറ്റങ്ങള്‍ക്കു
ഞാന്‍ കാത്തിരുന്നു.
വരുമെന്ന് പറഞ്ഞതല്ലേ..........
ഒന്നു കണ്ടാല്‍ മതിയെനിക്ക്
വരന്‍ പറ്റില്ലെന്ന്
എനിക്കെത്ര പറഞ്ഞാലും
മനസിലാവുന്നില്ല
മര്ബിലിട്ട കുഴിമാടത്തിനു മുന്നില്‍
പൂക്കളുമായി നില്‍ക്കുമ്പോള്‍ പോലും..............
No comments:
Post a Comment