
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയാറുണ്ട്.
ഇന്നോളം എനിക്ക് കിട്ടിയവര അങ്ങനെ ആയിരുന്നു.
എന്റെ ഇണക്കത്തിലും പിണക്കത്തിലും ഒരുപോലെ എന്നെ കണ്ടവര്‍.
ഞാന്‍ പറയുന്നതിലെ നെല്ലും പതിരും വേര്‍തിരിച്ചു മനസിലാക്കിയവര്‍.......
അവരെ നഷ്ടപ്പെടുക എന്നത്........
സ്വന്തം ശരീരത്തിലെ ഒരവയവം നഷ്ടപ്പെടുന്നത് പോലെയാണ്. അത് മനസ്സില്‍ ആക്കിയവര്‍ കുറവാണു....
ആര്‍ക്കും മനസിലാക്കാനും പ്രയാസമാണ്...
ആ വിഷമം അറിഞ്ഞവര്‍ക്കെ അത് മനസിലാവൂ.
എന്റെ പ്രീതി...............................................
എട്ടാം ക്ലാസ്സിലോട്ടു ജയിച്ചു ക്ലാസ്സില്‍ ചെന്ന ദിവസം.... VII C യാണ് ക്ലാസ്സ്. high schoolലേക്ക് കേറിയതിന്റെസന്തോഷത്തിലായിരുന്നു ഞങ്ങള്‍ എല്ലാരും.
പഴയ കൂട്ടുകാരെ കണ്ട സന്തോഷവും. ലവ്ലി മിസ്സ് ക്ലാസ്സിലോട്ട് കേറി വന്നു. ക്ലാസ്സ് ടീച്ചര്‍ ആണ്. ഞങ്ങള്എഴുന്നേറ്റു. ടീച്ചര്‍ സ്വയം പരിചയപ്പെടുത്തി. ഞങ്ങളെയും introduce ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഓരോരുത്തരായി പരിചയപ്പെടുത്തി.
മൂന്നാമത്തെ row യില്‍ പുറകില്‍ നിന്നു രണ്ടാമത്തെ ബെഞ്ചില്‍ ആയിരുന്നു അവള് ഇരുന്നത്. അവളുടെഅപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവര്‍ പരിചയപ്പെടുത്തി. പക്ഷെ അവള് എണീറ്റില്ല. ടീച്ചര്‍ അവളെവിളിച്ചുമില്ല.
എന്താണ് കാരണമെന്നു ഞങ്ങള്‍ ആലോചിച്ചു.
പക്ഷെ അ
ത് വിട്ടു പോയി. ആദ്യ ദിനം ഉച്ചക്ക് വിട്ടതിനാല്‍ ആദ്യത്തെ ബസിനുവീടിലെത്താനുള്ള തിടുക്കത്തില്‍ പെട്ടെന്ന് പോന്നു.പക്ഷെ പിന്നീടുള്ള ദിവസങ്ങളിലും ടീച്ചര്മാര് കുട്ടികളെ പരിചയപ്പെടുത്തുമ്പോള്‍ അവള്പരിചയപ്പെടുത്തിയില്ല....
ദിവസങ്ങള്‍ക്കു ശേഷം മനസിലായി, അവള് എട്ടില്‍ തോറ്റതു ആണെന്ന്. തോറ്റ കുട്ടിയെനമ്മള് ആദ്യം എങ്ങനെ ആണ് കാണുക. അതുപോലെ ഞ്ഞും അവളെ കണ്ടു...
അവള് പ്രീതി കെ ബൈടന്!!!!!!!
പില്ക്കാലത്തെ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍!!!!!
ഹോസ്റ്റലില്‍ നില്ക്കുന്ന, മൂന്നാറില്‍ വീടുള്ള പ്രീതിയെ കുറിച്ചായി പിന്നെ അമ്മയോട് ഞാന്‍ പറഞ്ഞതു. എന്റെലോകത്ത് അവള് മാത്രമെ ഉണ്ടായിരുന്നുള്ളു. നല്ലൊരു ഫ്രണ്ട് ആയി.... കൂടപ്പിറപ്പായി....അവള്ഉണ്ടായിരുന്നു.....
എന്റെ എല്ലാ സുഖങ്ങളിലും ദുഖങ്ങളിലും അവളുണ്ടായിരുന്നു....
പക്ഷെ
ഒന്‍പതാം ക്ലാസ്സില്‍ വെച്ചു ഞങ്ങള്‍ അകന്നു. ആ വര്‍ഷം പകുതിയോടെ അവള് ആ സ്കൂളിലെ പഠിത്തം നിര്ത്തുംഎന്നതായിരുന്നു കാരണം....
അവള് പോകുന്നത്, പിരിയുന്നത് എനിക്കും...... അവള്‍ക്കും ഒരുപോലെ പ്രയാസമുള്ളതായിരുന്നു.
അതിനാല്‍ ഞങ്ങള്‍ അകന്നു തുടങ്ങി.... മനസുകൊണ്ടല്ലെങ്കിലും.....
അകലെ നിന്നു പരസ്പരം സ്നേഹിക്കാന്‍ തുടങ്ങി....
അതിന് ശേഷം എനിക്ക് വീണ്ടും കുറെ നല്ല സുഹൃത്തുക്കളെ കിട്ടി.

അവള് എന്നില്‍ നിന്നകലാന്‍ പല പല കാരണങ്ങള്‍ കണ്ടുപിടിച്ചു. എല്ലാംമനസിലാക്കിയിട്ടെന്ന പോലെ ഞാനും.....
അവളെ ഞാന്‍ വെരുക്കനമെന്നയിരുന്നു അവളുടെ ആഗ്രഹം.... പക്ഷെ....
എനിക്കതിനു കഴിയില്ല എന്നവള്‍ക്ക് അറിയാമായിരുന്നോ?
ഒരു പക്ഷെ അറിയാമായിരിക്കണം അല്ലെങ്ങില്‍ പല തവണ സംസാരിക്കാന്‍ ചെന്നപ്പോള്എന്നെ ഒഴിവക്കെനമായിരുന്നോ?
അവളെക്കുറിച്ച് മറ്റുള്ളവര്‍ മോശമായി പറഞ്ഞിട്ടും ഞാന്‍ അവള്‍ക്കു വേണ്ടിവാദിച്ചു...
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവളെന്റെ മുന്പില് പോലും വരാതിരിക്കാന്‍ ശ്രദ്ധിച്ചു.
ഒടുക്കം പത്തു ജയിച്ചപ്പോള്‍
സ്കൂളിലെ പടികളില്‍ വെച്ചു അവള് എന്നോട് യാത്ര പറഞ്ഞു.
പോകുവാണ്......
കത്തെഴുതാം.....
പോയി......................
തിരിച്ചു വന്നിട്ടില്ല..........
എവിടെയനെന്നൊരു അറിവുമില്ല.....
അറിയാവുന്ന address ഒക്കെ കത്തെഴുതി....

അന്വേഷിക്കവുന്നിടത്ത് അന്വേഷിച്ചു
ഒരു പക്ഷെ അവള് എന്നെ മറന്നുവോ?
അതോ....
എന്റെ ഏറ്റവും മികച്ച കൂട്ടുകാരി എന്ന് അവളെവിശേഷിപ്പിക്കാന് കഴിയില്ല.
എന്നാല്‍ അവള് എനിക്ക് എല്ലാമായിരുന്നു.
ആ സൌഹൃദം തിരികെ കിട്ടാതിരിക്കില്ല...
ReplyDelete