Thursday, October 1, 2009

നിലാവിനെ കൂട്ടുപിടിച്ചു
മൂടിപ്പുതച്ചുരങ്ങുക എന്‍ കാമിനി
എന്‍റെ മനസ്സിലുള്ള
നിന്‍റെ ചിത്രത്തില്‍
തുരുതുരാ ചുംബനം നല്കി
ഞാന്‍ മടുത്തു!!!!!
ആദ്യമായി നിന്നെ കണ്ടതാ
മാഞ്ചുവട്ടില്‍ വിശപ്പടക്കി
നിന്നപ്പോള്‍
ഒന്നു നോക്കുവാന്‍ കൂട്ടാക്കാതെ
നീ മണികിലുക്കി നടന്നകന്നു
നിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാന്‍
ഞാനോടി മുന്നിലെത്തി
പക്ഷെ,
കയറു പൊട്ടിചോടി വന്ന എന്നെ
തല്ലിതിരിച്ചുകൊണ്ടുപോകുന്ന
കൊച്ചമ്മയെക്കണ്ട്
നീ ആര്‍ത്തു ചിരിച്ചു
നന്ദി...........എന്‍റെ പൊന്നെ
നീയെന്നെ ശ്രദ്ധിച്ചുവല്ലോ...........

1 comment: